യമനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 549പേര്‍, 1700ലധികം പേര്‍ക്ക് പരുക്ക്: ഡബ്ലുഎച്ച്ഒ

Webdunia
ബുധന്‍, 8 ഏപ്രില്‍ 2015 (15:44 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 15 ദിവസത്തിനിടെ  549 പേര്‍ കൊല്ലപ്പെടുകയും 1700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. മരിച്ചവരില്‍ 217 പേര്‍ സാധാരണക്കാരാണ്. 74 പേര്‍ കുട്ടികളും. 44 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡബ്ലുഎച്ച്ഒ വക്താവ് ക്രിസ്റ്റിയന്‍ ലിന്‍ഡ്മിയര്‍ വ്യക്തമാക്കി.

മാര്‍ച്ച് 19 മുതലാണ് കൃത്യമായ കണക്കുകള്‍ ലഭിച്ചത്. അതിനുമുമ്പ് എത്രപേര്‍ മരിച്ചെന്ന് അറിയില്ല. ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ പോരാട്ടങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നേക്കാമെന്നും ലിന്‍ഡ്മിയര്‍ പറഞ്ഞു. അതേസമയം യമന്റെ പല ഭാഗങ്ങളിലും ശക്തമായ പോരാട്ടങ്ങള്‍ നടക്കുകയാണ്. മിക്കയിടങ്ങളിലും വെടിവെപ്പും ബോംബ് സ്‌ഫേടനങ്ങളും നടക്കുകയാണ്. സൌദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതി വിമതര്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങളാണ് നടക്കുന്നത്.

ഹൂതി വിമതര്‍ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ രാത്രിയില്‍ നടത്തി വന്നിരുന്ന വ്യോമാക്രമണം പകലും നടത്താന്‍ സൌദി ആലോചിക്കുന്നുണ്ട്. കൂടാതെ യുദ്ധം കര മാര്‍ഗം കൂടി നടത്താനും സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യകഷികള്‍ ചര്‍ച്ച നടത്തുകയാണ്.   


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.