സഖ്യസേനയുടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോറിന് തീപിടിച്ച് യമനില്‍ 22 യുഎഇ. സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് വിവരം. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിസായ 'വാം' ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.
ഇമാറാതികളും യമനികളുമായ 107 ബ്രിഗേഡര്‍മാര്‍ക്കുള്ള വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന അല്‍ മാരിബ് ഗവര്‍ണറേറ്റിലെ സ്‌റ്റോറിന് തീപിടിച്ചതാണ് ദുരന്തമുണ്ടായത്. ഹൂതികള്‍ക്കെതിരെയുള്ള 'റീസ്റ്റോറിംഗ് ഹോപ്പി'ന്റെ ഭാഗമായ സൈനികര്‍ ഔദ്യോഗിക കൃത്യനിര്‍ഹ്ണത്തിനിടെയാണ് സംഭവം നടന്നത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹൂതികള്‍ക്കെതിരായി സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന യുദ്ധം തുടരുകയാണ്. ഓപറേഷന്‍ റീസ്റ്റോര്‍ എന്ന പേരിലാണ് യുദ്ധം അറിയപ്പെടുന്നത്. യുഎഇ സായുധസേനാ ജനറല്‍ കമാന്റന്റിനെ ഉദ്ധരിച്ചുകൊണ്ടാണ് വാം അപകടവിവരം റിപ്പോര്‍ട്ട് ചെയ്തത്.