കരയുദ്ധത്തിനൊരുങ്ങി സൌദി, വിദേശികള്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് യമന്‍

Webdunia
ഞായര്‍, 5 ഏപ്രില്‍ 2015 (17:49 IST)
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നു വിദേശിയര്‍ അഞ്ചു ദിവസത്തിനകം രക്ഷപ്പെടണമെന്ന് യെമന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇന്ത്യ എത്രയും പെട്ടന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുകയാനെന്നും അതിനാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രക്ഷപ്പെടണമെന്നുമാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാ രേഖകള്‍ കൈവശമില്ലെങ്കിലും വിമാനത്താവളത്തില്‍ എത്തി മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് രക്ഷപ്പെടാമെന്നാണ് യമന്‍ അറിയിച്ചിരിക്കുന്നത്.

ഇതൊടെ യെമനില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. അയ്യായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളതെന്നാണു സര്‍ക്കാര്‍ കണക്ക്. ഇതില്‍ ആയിരത്തോളം സ്ത്രീകള്‍ യെമന്‍ പൌരന്മാരെ വിവാഹം കഴിച്ചവരാണ്. ഇവര്‍ തിരികെ വരാന്‍ സാധ്യതയില്ല. രണ്ടായിരത്തോളം പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ബാക്കി രണ്ടായിരം പേരാണു യെമന്റെ പലഭാഗത്തായി കഴിയുന്നത്. ഇവരെ തിരികെയെത്തിക്കുന്ന നടപടികളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതിനിടെ എയര്‍ ഇന്ത്യയുടെ മൂന്നു വിമാനത്തിന് സന വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 180 യാത്രക്കാരുമായി ആദ്യവിമാനം സനായില്‍ നിന്നു ജിബുത്തിയിലേക്ക് പോകും. അതേസമയം അല്‍ ഖായിദയ്ക്ക് ആധിപത്യമുള്ള അല്‍ മക്കല്ലയില്‍ നിന്നു 204 ഇന്ത്യക്കാരുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് സുമിത്ര ജിബൂത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

24 മണിക്കൂടിനുള്ളില്‍ ഇവര്‍ ജിബൂത്തിയിലെത്തുമെന്നാണ് വിവരം. ഇതില്‍ 17 വിദേശികളും ഉള്‍പ്പെടും. ഇന്നലെ അര്‍ധരാത്രി ഏഡന്‍ തുറമുഖത്തു നിന്നു 441 പേരെ ജിബൂത്തിയില്‍ എത്തിച്ചു. ഇതില്‍ 179 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ പാകിസ്ഥാനികളുമുണ്ട്. അതേസമയം യെമനില്‍ നിന്നു 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. യെമന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍നിന്നു പാക് നാവികസേയുടെ കപ്പലിലാണ് ഇവരെ പുറത്തെത്തിച്ചത്. കപ്പല്‍ ഏപ്രില്‍ ഏഴിനു കറാച്ചിയിലെത്തുമെന്നു പാക്കിസ്ഥാന്‍ അറിയിച്ചു.

അതേസമയം യമനില്‍ തീവ്രവാദികളായ അല്‍ക്വായിദ യുദ്ധമേഖലയില്‍ എത്തിയതാണ് സംഘര്‍ഷങ്ങള്‍ കൂടാന്‍ കാരണം. ഇതോടെ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് രായങ്ങള്‍ യമനില്‍ കരയുദ്ധം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് അധികൃതര്‍ ആവിഷ്കരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.