ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായ കെയ്ത്ത് മാര്‍ട്ടിന്‍ മരിച്ചു. കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്നാണ് മരണം.
ഏകദേശം 450 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന കെയ്ത്ത് അമിതഭാരം മൂലം നടക്കാന്‍ പോലുമാകാതെ, പുറംലോകത്ത് നിന്നും അകന്ന് പത്തുവര്‍ഷമായി ലണ്ടനിലെ വസതിയില്‍ കഴിഞ്ഞു വരികയായിരുന്നു.
കെയ്ത്തിനു ഇരുപത് വയസ്സ് വരെ ശരാശരി ശരീരഭാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എന്നാല്‍ അമ്മയുടെ മരണശേഷം ഡിപ്രഷന്‍ ബാധിച്ച കെയ്ത്ത് ക്രമം തെറ്റിയ ഭക്ഷണരീതി ശീലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടത്തി ശരീരത്തിന്‍റെ പകുതി ഭാരവും കെയ്ത്ത് കുറച്ചിരുന്നു. എന്നാല്‍ നിരവധി രോഗങ്ങള്‍ ഉണ്ടായിരുന്ന കെയ്ത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.