ചൈനയുടെ ഹോങ്കോങ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാനഡ കരാറുകള്‍ റദ്ദാക്കി

ശ്രീനു എസ്
ശനി, 4 ജൂലൈ 2020 (19:42 IST)
ചൈനയുടെ ഹോങ്കോങ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാനഡ ഹോങ്കോങുമായുള്ള ചില കരാറുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഹോങ്കോങില്‍ ചൈന നടത്തുന്ന സംഘര്‍ഷങ്ങളില്‍ വലിയ ആശങ്കയുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പറഞ്ഞു. തങ്ങളുടെ മൂന്നുലക്ഷം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
അതേസമയം ചൈനാകടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ വന്‍ പടവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസിനെ പുറത്തുവിട്ടത് ചൈനയാണെന്ന് ഇന്നും അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. അമേരിക്കയെ തകര്‍ക്കാനാണ് ചൈന ഇങ്ങനെ ചെയ്തതെന്നാണ് ട്രംപ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article