സ്ത്രീകള്‍ എന്തുകൊണ്ട് ചതിക്കുന്നു?

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (13:46 IST)
പുരുഷന്മാരേപ്പോലെ സ്ത്രീകളും വിവഹേതര ബന്ധത്തില്‍ പെടുന്ന കാലമാണ് ഇത്. എന്നാല്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇത്ര ശക്തമല്ലാതിരുന്ന പഴയ കാലഘട്ടങ്ങളിലും ഇത്തരം അവിഹിത ബന്ധങ്ങള്‍ സാധാരണയായി നടന്നിരുന്നു, എന്നാല്‍ അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല എന്നുമാത്രം. എന്നാല്‍ സ്ത്രീകളുടെ ഇത്തരം ബന്ധങ്ങള്‍ ഇന്ന് വളരെയധികം വാര്‍ത്താ പ്രാധാന്യം നേടുകയും ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്.
 
ഇത്തരം വിവാഹേതര ബന്ധങ്ങള്‍ക്ക് സ്ത്രീകളെ ഇനി കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം ഇത് അവരുടെ ജനിത സവിശേഷതയാണ് എന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഒന്നിലധികം പുരുഷന്മാരുമായി സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ അവരെ അതിനു പ്രേരിപ്പിക്കുന്നത് ജന്മനാ അവരില്‍ വഞ്ചനാ ജീന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന പഠനങ്ങള്‍. 
 
സ്ത്രീകളുടെ അവിഹിത ബന്ധത്തിന്റെ കാരണങ്ങള്‍ ചികഞ്ഞ് പല പഠനങ്ങളും നേരത്തെ നടന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശകലാ ഗവേഷകരാണ് പുതിയ കാരണം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ പഠന വിധേയരാക്കിയ സ്ത്രീകളില്‍ ഭൂരിഭാഗം പേരിലും ഒരു പ്രത്യേക ജീന്‍ ഉള്ളതായി ഇവര്‍ കണ്ടെത്തി. ഇത്തരം ജീന്‍ കണ്ടെത്തിയ സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും ഭര്‍ത്താവ് കൂടാതെ കാമുകന്മാര്‍ ഉള്ളതായി അവര്‍ തന്നെ സമ്മതിച്ചിരുന്നു. പഠനത്തിനുവേണ്ടി 7,378 പേരുടെ ഡിഎന്‍എ ഘടനയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.
 
ഇതില്‍ 6.4 ശതമാനം പേര്‍ക്ക് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളവരായിരുന്നു. ഇത്രയും സ്ത്രീകളുടെ ശരീരത്തില്‍ വഞ്ചനാ ജീനിന്റെ സാന്നിധ്യം ഉള്ളതായാണ് ഗവേഷകര്‍ പറയുന്നത്. ഈ ജീനിന്റെ സാന്നിദ്ധ്യം മൂലമാണ് ഇവര്‍ക്ക് അവിഹിത ബന്ധങ്ങളോട് കൂടുതല്‍ താത്പര്യമുണ്ടാകുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. വഞ്ചനാ ജീന്‍ ശരീരത്തിലുള്ള സ്ത്രീകള്‍ അവിഹി ബന്ധത്തോട് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
 
അതേസമയം ഈ ജീന്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടെങ്കിലും അത് സജീവമാകുന്നത് സ്ത്രീശരീരത്തിലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ജീനിന്റെ സാന്നിദ്ധ്യത്തിന് പാരമ്പര്യവുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഗവേഷകര്‍ വ്യക്തത നല്‍കിയിട്ടില്ല. മാത്രമല്ല പുരുഷന്മാര്‍ അവിഹിതങ്ങള്‍ തേടിപ്പോകുന്നതിന്റെ കാരണവും ഇവര്‍ പഠന വിധേയമാക്കിയിട്ടുമില്ല.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
Next Article