ജര്‍മ്മനിയില്‍ യുവതിയെ ശല്യം ചെയ്തതിന് അണ്ണാന്‍ അറസ്റ്റില്‍. ജര്‍മ്മനിയിലെ ബോട്ട്‌റോപിലാണ് സംഭവം. ഒരു അണ്ണാന്‍ പുറകെ നടന്ന് ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ യുവതി പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
യുവതിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അണ്ണാന്‍ യുവതിയെ ശല്യപ്പെടുത്തുന്നതുമായി കണ്ടെത്തി. തുടര്‍ന്ന് അണ്ണാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.അണ്ണാനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം ഭക്ഷണം നല്‍കുന്ന ദൃശ്യങ്ങള്‍ പൊലീസ് ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.