തുടർച്ചയായി അസ്വസ്ഥതയും, ചൊറിച്ചിലും; കണ്ണ് തിരുമ്മിയപ്പോള്‍ യുവതിക്ക് കിട്ടിയത്!

തുമ്പി ഏബ്രഹാം
ശനി, 16 നവം‌ബര്‍ 2019 (09:00 IST)
പ്രാണികള്‍ യുവതിയുടെ മുഖത്തിനു ചുറ്റും പറക്കുകയും ചിലതൊക്കെ കണ്ണിനുള്ളിലും വായിലുമൊക്കെ പെടുകയും ചെയ്തു. സംഭവശേഷം ഒരുമാസം കഴിഞ്ഞപ്പോള്‍ അവരുടെ വലതു കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ അത് കാര്യമാക്കി എടുത്തില്ലെങ്കിലും പിന്നീട് അസ്വസ്ഥത വര്‍ധിച്ചു. കണ്‍പീലി കൊഴിഞ്ഞ് കണ്ണില്‍ വീണതാകാം എന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. അസ്വസ്ഥത മാറാനായി ശുദ്ധജലത്തില്‍ മുഖം കഴുകി.
 
എന്നാല്‍ കണ്ണില്‍ വെള്ളമൊഴിച്ചു കഴുകിയപ്പോള്‍ അരയിഞ്ച് നീളമുള്ള ഒരു വിര പുറത്തുവന്നു. ഇതിന് ശേഷം രണ്ടാമത് ഒരു വിരയെക്കുടി അവര്‍തന്നെ പുറത്തെടുത്തു. ആ വിരയെ കണ്‍പോളയ്ക്കും കൃഷ്ണമണിക്കും ഇടയില്‍ നിന്നായിരുന്നു ലഭിച്ചത്. ഒരു മാസം മുൻപുണ്ടായ പ്രാണികളുടെ ആക്രമണത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തി. പ്രാണികള്‍ ആക്രമിച്ചപ്പോള്‍ സ്ത്രീയുടെ കണ്ണുകളില്‍ അവയുടെ ലാര്‍വ പെടുകയും അനുകൂലമായ അവസ്ഥയില്‍ അത് വളരുകയുമായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു.
 
റിച്ചാര്‍ഡ് എസ് ബ്രഡ്ബറി എന്ന ഡോക്ടര്‍ സ്ത്രീയെ ചികിത്സിച്ചു ഭേദമാക്കിയ ശേഷം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് സ്വദേശിനിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിട്ടില്ല. 2018 മാര്‍ച്ചിലാണ് സ്ത്രീയുടെ കണ്ണില്‍ നിന്ന് വിരയെ കിട്ടിയത്. തുടര്‍ന്ന് ഇവര്‍ വീടിന്റെ സമീപത്തുള്ള ഒരു കണ്ണുരോഗ വിദഗ്ധനെ കാണിക്കുകയും മൂന്നാമത് ഒരു വിരയെക്കുടി പുറത്തെടുക്കുകയുമായിരുന്നു.
 
മൂന്നു വിരകളെ എടുത്തിന് ശേഷവും സ്ത്രീയുടെ കണ്ണില്‍ അനുഭവപ്പെട്ട അസ്വസ്ഥതയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. വീണ്ടും നടത്തിയ പരിശോധനയില്‍ ഒരു വിരയെ പോലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനു പിന്നാലെ ഇടതുകണ്ണിനു കൂടി അണുബാധയുണ്ടായി. പിന്നീട് ഒരു മാസത്തിനു ശേഷം അവര്‍ തന്നെ കണ്ണില്‍ നിന്ന് നാലാമത് ഒരു വിരയെക്കൂടി കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ആക്രമിച്ച പ്രാണികളില്‍ ഒരിനം പാരസൈറ്റുകളുടെ ലാര്‍വകളുണ്ടായിരുന്നു എന്നും പശുക്കളിലാണ് ഇവ കൂടുതലായി കാണുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article