യുവതികള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എത്തിയത് വീടിന്റെ മേല്‍ക്കൂരയില്‍; എഴുന്നേറ്റ് നിന്ന് ചിരിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍

ശനി, 16 മാര്‍ച്ച് 2024 (09:32 IST)
accident
യുവതികള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എത്തിയത് വീടിന്റെ മേല്‍ക്കൂരയില്‍. ഇന്തോനേഷ്യയിലാണ് സംഭവം. സംഭവം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. പൊതുവേ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുന്നവരാണ് സ്ത്രീകളെന്ന് പറയാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായുള്ള സംഭവമാണിത്. റോഡും വീടിന്റെ മേല്‍ക്കൂരയും ഒരേ നിരപ്പിലായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓട് പാകിയ വീടിന്റെ മേല്‍ക്കൂരയില്‍ ചെന്ന് കുത്തി നില്‍ക്കുകയായിരുന്നു.
 
രണ്ടു പെണ്‍കുട്ടികള്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഒന്നും പറ്റിയില്ല. ഭാഗ്യം കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീഡിയോയില്‍ സ്‌കൂട്ടര്‍ ഓടിച്ച പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ചിരിക്കുന്നതായി കാണാം. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 13.8 ലക്ഷം ആളുകള്‍ കണ്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍