ട്രാന്‍സ് വുമണ്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു,അതില്‍ എന്താണ് തെറ്റ്? സോഷ്യല്‍ മീഡിയയിലെ അനാവശ്യ ചര്‍ച്ചകള്‍, എല്ലാത്തിനും മറുപടി നല്‍കി ലിജോ

കെ ആര്‍ അനൂപ്

വെള്ളി, 2 ഫെബ്രുവരി 2024 (15:18 IST)
Sanjana Chandran
മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'മലൈക്കോട്ടൈ വാലിബന്‍'പ്രദര്‍ശനം തുടരുകയാണ്. സഞ്ജന ചന്ദ്രന്‍ എന്ന ട്രാന്‍സ് വുമണിനെ വില്ലന്‍ വേഷത്തില്‍ എത്തിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.കഥാപാത്രത്തിന്റെ ലിംഗഭേദത്തെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ ചര്‍ച്ചകളില്‍ തക്ക മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
 
''മലൈക്കോട്ടൈ വാലിബനെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഒന്ന് , സഞ്ജന ചന്ദ്രന്‍ അവതരിപ്പിച്ച ട്രാന്‍സ്വുമണ്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതാണ്.അതുകൊണ്ട്? ഒരു ട്രാന്‍സ് വുമണ്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? ഇതൊരു ആശയമാണ്, ഒരു കഥാപാത്രമാണ്, ഒരു സിനിമയാണ്, അതില്‍ ആരോ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഥാപാത്രത്തിന്റെ ലിംഗഭേദം നിര്‍ണ്ണയിക്കുന്നതിനുപകരം അഭിനേതാവിന്റെ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ലിജോ പറഞ്ഞു.
 
 'അവളുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനുപകരം, എന്തുകൊണ്ടാണ് ഒരു ട്രാന്‍സ് വുമണ്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. അത്തരം വിമര്‍ശനങ്ങള്‍ വളരെ നിസാരമാണെന്ന് ഞാന്‍ കരുതുന്നു,'-ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍