ആണവായുധം പ്രയോഗിച്ച് ദക്ഷിണക്കൊറിയയെ ഇല്ലാതാക്കും: ഭീഷണിയുമായി കിമ്മിന്റെ സ‌ഹോദരി

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (14:16 IST)
ദക്ഷിണക്കൊറിയ ആക്രമിച്ചാൽ ആണവായുധങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുക്ക് നടത്തിയ പ്രസ്താവനയ്ക്കാണ് കിം യോ ജോങ് മറുപടി നൽകിയത്.
 
ഉത്തരകൊറിയയുടെ എന്ത് ആക്രമണങ്ങളെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനം ദക്ഷിണക്കൊറിയയ്ക്കുണ്ടെന്നായിരുന്നു സുഹിന്റെ പ്രസ്‌താവന. കഴിഞ്ഞ മാസം ഉത്തരക്കൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ സൂചിപ്പിച്ചായിരുന്നു ഈ പ്രസ്‌താവന.
 
രു ആണവ ശക്തിക്കെതിരെയുള്ള ഈ പ്രസ്താവന വളരെ വലിയ തെറ്റാണ്. ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാൽ ആണവസേനയ്ക്ക് അതിന്റെ പണി ചെയ്യേണ്ടതായി വരും സർക്കാരിന്റെ പ്രധാന നയ ഉപദേഷ്ടാവ് കൂടിയായ ജോങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article