ഓടിപ്പോകുമെന്ന് ഭയം; ഭര്‍ത്താവിനെ ഭാര്യ ചങ്ങലയ്ക്കിട്ടു

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (13:29 IST)
ഓടിപ്പോകാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ചങ്ങലയ്ക്കിട്ടു. ചെറു ഗ്രാമമായ ഹുയാനിലാണ് സംഭവം. ഇവിടെ 86കാരനായ പാബ്ലോ ടമാറിസ് കൊറാക്വിലോയെന്ന ആളെ ഭക്ഷണവും വെളളവും കൊടുക്കാതെ ഒരു ഷെഡ്ഡിനുളളില്‍  രണ്ടു വര്‍ഷമായി ഭാര്യ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണ്.
 
ഇയാള്‍ ഓടിപ്പോകാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഭര്‍ത്താവിന്റെ നന്മയ്ക്കായാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്നുമാണ് ഭാര്യ നാട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് കേട്ട് സ്ഥലത്തെത്തിയ അധികൃതര്‍ ഇയാളെ മോചിപ്പിച്ചു. ഇയാള്‍ ക്ഷീണിതനാണെന്നും തങ്ങളെക്കണ്ടപ്പോള്‍ ആക്രമണകാരിയായതായും അധികൃതര്‍ പറയുന്നു. ചങ്ങലയില്‍ നിന്ന് മോചിപ്പിച്ച ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ഏതെങ്കിലും സാമൂഹ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനുള്ള  പുനരധിവസിപ്പിക്കാന്‍ പരിശോധിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.