Israel - Hamas War: എന്തുകൊണ്ടാണ് ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്?

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (09:50 IST)
Israel - Hamas War: ഇസ്രയേല്‍-ഹമാസ് യുദ്ധം ലോക സമാധാനത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ട് തുടരുകയാണ്. ലോക രാജ്യങ്ങളില്‍ മിക്കവരും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എടുക്കുന്നത്. ഇന്ത്യയുടെ നിലപാടും വ്യത്യസ്തമല്ല. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇന്ത്യയും ഇസ്രയേലും വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘനീയമെന്നാണ് 2014 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. 
 
ഇസ്രയേലുമായി തങ്ങള്‍ക്ക് സഹോദര ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലതവണ പറഞ്ഞിട്ടുണ്ട്. അമേരിക്ക അടക്കമുള്ളവര്‍ ഇസ്രയേലിനൊപ്പം ആണ് എന്നതാണ് ഇന്ത്യയെ കൂടി സമാന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന ആദ്യ ഘടകം. 2014 വരെ ഇസ്രയേല്‍ അനുകൂല നിലപാട് അല്ലായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ മോദി വന്ന ശേഷം ഇസ്രയേലിനെ നിരുപാധികം പിന്തുണയ്ക്കുന്ന കാഴ്ച കണ്ടു. 
 
ഇസ്രയേലിനൊപ്പം നില്‍ക്കുന്ന നിലപാട് തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത സൗഹൃദമാണ് മോദിക്കുള്ളത്. ഇസ്രയേല്‍ അനുകൂല നിലപാടിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article