ഇന്ത്യയിലെ ഭരണാധികാരികള്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഡച്ച് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് നോക്കൂ...

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (20:26 IST)
കാപ്പിക്കപ്പുമായി നടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് കപ്പ് താഴെ വീണാല്‍ നിങ്ങള്‍ എന്തുചെയ്യും? അവിടം ക്ലീന്‍ ചെയ്യുന്ന ജോലിക്കാരെ വിളിക്കുമോ അതോ നിങ്ങള്‍ തന്നെ വൃത്തിയാക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും.
 
എന്നാല്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് കുറച്ച് വ്യത്യസ്തനാണ്. പാര്‍ലമെന്‍റ് ഹാളിലൂടെ നടന്നുവരുമ്പോള്‍ മാര്‍ക്ക് റൂട്ടിന്‍റെ കൈയില്‍ നിന്ന് കപ്പ് മറിഞ്ഞ് കാപ്പി തറയില്‍ തൂവി. അദ്ദേഹം ഒട്ടും അമാന്തിക്കാതെ പാര്‍ലമെന്‍റ് ഹാളിന്‍റെ തറ ക്ലീന്‍ ചെയ്യാന്‍ ആരംഭിച്ചു.
 
അവിടെ ക്ലീനിംഗ് ജോലി ചെയ്യുന്ന വനിതകള്‍ കരഘോഷത്തോടെയാണ് ഈ കാഴ്ച കണ്ടുകൊണ്ടുവന്നത്. ഈ ജോലിയും പ്രധാനമന്ത്രി ആസ്വദിച്ചാണ് ചെയ്തതെന്ന് ഇതിന്‍റെ വീഡിയോ വ്യക്തമാക്കുന്നു.
 
ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഈ രീതിയില്‍ പെരുമാറുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അഭിപ്രായം കമന്‍റ് ചെയ്യൂ...

അനുബന്ധ വാര്‍ത്തകള്‍

Next Article