രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ യുവതാരമായ ഉദാന്ത സിംഗ് ഇന്ത്യയുടെ ലീട് വീണ്ടും ഉയർത്തി. ഈ സമയങ്ങളിലെല്ലാം തന്നെ കളിയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിലായിരുന്നു. തുടർന്ന് മത്സരത്തിന്റെ 61ആം മിനിറ്റിൽ ഹാട്രിക് ഗോളിലൂടെ സുനിൽ ഛേത്രി ഇന്ത്യക്ക് നാലാമത്തെ ഗോളും സമ്മാനിച്ചു. 78ആം മിനിറ്റിൽ പ്രണോയ് ഹെൾഡൽ മികച്ച ഒരു ഗോൾ കൂടി നേടിയതോടെ ഇന്ത്യ അഞ്ച് ഗോളുകൾക്ക് മുന്നിലെത്തി.