ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (15:12 IST)
ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ രാജ്യത്തെ കൊവിഡ് കണക്കുകള്‍ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. സിറോ സര്‍വെ നടത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനം സംസ്ഥാനങ്ങള്‍ എടുക്കേണ്ടതെന്നും പറയുന്നു.
 
നേരത്തേ ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍ ആറുമുതല്‍ ഒന്‍പതുവയസുവരെയുള്ള 57.2 ശതമാനം കുട്ടികളില്‍ കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് അടിസ്ഥാനമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article