വൈറ്റ്ഹൗസില്‍ അതിക്രമിച്ച് കടന്നയാളെ കാവല്‍നായക്കള്‍ പിടികൂടി

Webdunia
വ്യാഴം, 23 ഒക്‌ടോബര്‍ 2014 (12:12 IST)
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വസതിയായ വൈറ്റ്ഹൗസിന്‍്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ കാവല്‍നായക്കള്‍ പിടികൂടി. മെരിലന്‍ഡ് സ്വദേശിയായ ഡോമിനിക് അഡെസെന്യ (23) ആണ് അറസ്റ്റിലായത്. തുടര്‍ന്നിയാളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്യലിനായി മാറ്റി.

ബുധനാഴ്ചയാണ് സംഭവം നടന്നത് മതില്‍ ചാടിക്കടന്നയാളെ വൈറ്റ്ഹൗസിലെ നോര്‍ത്ത് ലോണില്‍ വെച്ച് കാവല്‍നായക്കള്‍ പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ കാവല്‍ നായ്ക്കള്‍ക്ക് പരിക്കേറ്റുവെങ്കിലും പാഞ്ഞെത്തിയ രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് എഡ്വിന്‍ ഡോനോവാന്‍ അറിയിച്ചു.

നേരത്തെയും ഇത്തരത്തില്‍ വൈറ്റ്ഹൗസ് കെട്ടിടത്തില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ഇറാഖ് പൗരനെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.