പൊക്കക്കാരിക്ക് കുള്ളന്‍ വരന്‍!

Webdunia
ബുധന്‍, 7 മെയ് 2014 (14:34 IST)
പ്രണയത്തിന് കണ്ണില്ല മൂക്കില്ല കാതില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് അഞ്ച് അടി നാലിഞ്ച് ഉയരമുള്ളവനെ ആറടി എട്ടിഞ്ചുകാരി വരനായി വരിച്ചു. ബ്രസീലിയന്‍ മോഡലായ എലിസാന്‍ഡി ഡാ ക്രൂസ് സില്‍വ ആണ് ഇങ്ങനെ ലോകത്തിലെ ഉയരമേറിയ വധുവായി മാറിയിരിക്കുന്നത്.

പിറ്റിയൂട്ടറി ഗ്രന്ഥിയിയില്‍ ബാധിച്ച ട്യൂമര്‍ മൂലം പൊക്കം കൂടിപ്പൊയ എലിസാന്‍ഡിക്ക് 16 വയസുള്ളപ്പോഴാണ് നിര്‍മ്മാണത്തൊഴിലാളിയായ ഫ്രാന്‍സിനാല്‍ഡോ ഇവളെ കണ്ടുമുട്ടുന്നത്. എപ്പോഴും കളിയാക്കുന്ന പ്രകൃതമായിരുന്നു എലിസാന്‍ഡിയയ്ക്ക് ഉണ്ടായിരുന്നത്. ഒടുവില്‍ അത് പ്രണയത്തിലേക്ക് മാറുകയായിരുന്നു.

ഏതായലും മൂന്നുവര്‍ഷമായി ഇരുവരും ഡേറ്റിംഗിലാണ്. ഒരു വര്‍ഷമായി രണ്ടു പേരും ഒരുമിച്ചാണ് താമസിക്കുന്നത്. അടുത്തു തന്നെ വിവാഹം കഴിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികാലത്ത് ബാധിച്ച അസുഖം മൂലം ഗര്‍ഭം ധരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ദത്തെടുക്കാനാണ് എലിസാന്‍ഡിയുടെ തീരുമാനം.

ദീര്‍ഘകാലം സന്തോഷമായി ഒരുമിച്ച് ജീവിക്കുവാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. താന്‍ ഉയരമുള്ള ഒരു പെണ്‍കുട്ടിയുടെ കൂടെ
 
ജീവിക്കാനാഗ്രഹിക്കുന്നുവെന്നും എലിസാന്‍ഡി തനിക്ക് യോജിച്ച പെണ്‍കുട്ടിയാണെന്നും  ഫ്രാന്‍സിനാല്‍ഡോ പറയുന്നു.