ഗാസയില്‍ നിരുപാധിക വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ആവശ്യത്തെ ഇസ്രായേല്‍ തള്ളി.
തുടര്‍ച്ചയായ ആക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ന് ഇസ്രായേല്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലൂടെയാണ് നെതന്യാഹു വ്യക്തമാക്കിയത്.
മൂന്നാഴ്ചയായി തുടരുന്ന സൈനികാക്രമണത്തിനിടെ ലോകത്തിന്‍െറ മുഴുവന്‍ സമാധാനശ്രമങ്ങളും തള്ളിക്കൊണ്ടാണ് ഇസ്രായേല്‍ അവരുടെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.