ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനം: മരണം 43 ആയി

Webdunia
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (15:16 IST)
ജപ്പാനിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കൂടുതല്‍ മൃതദേഹങ്ങള്‍ സമീപപ്രദേശങ്ങളിലുണ്ടാവുമെന്നാണ് നിഗമനം. തെരച്ചില്‍ വ്യാപകമാക്കി. 
 
ഗാനോ, ജിഫു പ്രിഫക്ചറുകളെ പിണഞ്ഞുകിടക്കുന്ന മൗണ്ട് ഒണ്ടേക് അഗ്നിപര്‍വ്വതമാണ് പ്രദേശിക സമയം കഴിഞ്ഞ ശനിയാഴ്ച 11.53 ഓടെ പൊട്ടിത്തെറിച്ചത്. പുകപടലങ്ങളും ചാരവും ആകാശത്ത് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. 
 
3,067 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഒണ്ടേക് അഗ്നിപര്‍വ്വതം മൂന്നു കിലോമീറ്ററോളമാണ് പരന്നുകിടക്കുന്നത്. വീണ്ടും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറിതാമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.