വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഫിൻസ്ബറി പാർക്ക് പള്ളിയിൽ റമദാന്റെ ഭാഗമായി പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് ആക്രമണം. നടന്നത് ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ഉണ്ടായത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സിൽ ഓഫ് ബ്രിട്ടൻ അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.