യുഎസ്-സംഘർഷം: ഗൾഫ് മേഖലയിൽ അതീവജാഗ്രത, വിമാന സർവീസുകൾ നിർത്തിവെച്ചു

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2020 (08:29 IST)
ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാൻ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ഗൽഫ് മേഖലയിൽ നിരവധി വാഹനങ്ങളാണ് സംഘർഷത്തെ തുടർന്ന് വഴിതിരിച്ചുവിട്ടത്. ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയർന്നിട്ടുണ്ട്.
 
ഇതോടെ ഇറാഖ്,ഇറാൻ,പേർഷ്യൻ,ഒമാൻ ഉൾക്കടൽതുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ്  യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ കർശന നിർദേശം നൽകി.
 
ഇറാന്റെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ബുധാനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്,ഇർബിൽ എന്നീ സൈനികതാവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നാലെ ഇറാഖിൽ നിന്നും ഉടൻ യുഎസ് സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
 
തങ്ങൾക്ക് നേരെ മറുപടി ആക്രമണത്തിന് തുനിഞ്ഞാൽ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്ന് ഇറാൻ അറിയിച്ചു. ഇതിനിടെ ചില നാറ്റോ സഖ്യരാജ്യങ്ങൾ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖിൽ നിന്നും നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article