തിരിച്ചടിച്ച് ഇറാൻ; ഇറാഖിലെ രണ്ട് യുഎസ് സേനാ താവളങ്ങൾക്ക് നേരെ വ്യോമാക്രമണം; ലോകം യുദ്ധഭീതിയിൽ

Webdunia
ബുധന്‍, 8 ജനുവരി 2020 (07:58 IST)
സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി അമേരിക്കയ്ക്ക് ഇറാന്‍റെ ശക്തമായ തിരിച്ചടി. ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അല്‍ അസദ്, ഇര്‍ബില്‍ സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്‍റെ റോക്കറ്റുകള്‍ പതിച്ചത്.
 
ഒരേസമയത്താണ് ബാലിസ്റ്റ് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത്. അല്‍ അസദില്‍ മാത്രം 13 മിസൈലുകള്‍ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രത്യാക്രമണമാണെന്ന് വ്യക്തമാക്കിയ ഇറാന്‍ നേതൃത്വം, സൈനികരെ അഭിനന്ദിക്കുകയും ചെയ്തു. 
 
ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം കബറടക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കക്കെതിരെ ശക്തമായ പ്രത്യാക്രമണം ഇറാന്‍ നടത്തിയത്.സുലൈമാനി​ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article