വാക്‌സിനേഷന്‍ പൂര്‍ണമായി സ്വീകരിച്ച അമേരിക്കക്കാര്‍ക്ക് മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമില്ല

ശ്രീനു എസ്
ചൊവ്വ, 9 മാര്‍ച്ച് 2021 (10:48 IST)
വാക്‌സിനേഷന്‍ പൂര്‍ണമായി സ്വീകരിച്ച അമേരിക്കക്കാര്‍ക്ക് മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ്(സിഡിഎസ്) ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌കില്ലാതെ വാക്‌സിന്‍ സ്വീകരിക്കാത്ത ചെറിയ ഗ്രൂപ്പ് ആളുകളോട് ഇടപഴകാമെന്നും ഇതിലൂടെ കൊറോണ വ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും പറഞ്ഞു.
 
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സിഡിഎസിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ പുതിയ കുതിപ്പ് തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article