കൊച്ചി: ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവിനെ തുടര്‍ന്ന് സംസ്ഥാനത്തും സ്വര്‍ണ്ണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 1280 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം ഒരു പവന്റെ വില 520 രൂപ കുറഞ്ഞു 33,440 എന്ന നിലയില്‍ എത്തിയിരുന്നു.