ചെങ്കടലിൽ ഹൂതികൾക്കെതിരെ യുഎസ് തിരിച്ചടി, 3 ബോട്ടുകൾ മുക്കി, 10 പേരെ വധിച്ചു

Webdunia
തിങ്കള്‍, 1 ജനുവരി 2024 (16:39 IST)
ചെങ്കടലില്‍ ചരക്കുകപ്പലിന് നേരെ യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്ന് ബോട്ടുകള്‍ മുക്കുകയും 10 ഹൂതികളെ വധിക്കുകയും ചെയ്തു. സിംഗപ്പൂര്‍ പതാക വഹിച്ച കപ്പിന് നേരെയായിരുന്നു അക്രമണമുണ്ടായത്.
 
വിവരം ലഭിച്ചതോടെ യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ഗ്രവെലി എന്നീ യുദ്ധക്കപ്പലുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ മേഖലയിലെത്തി ഹൂതികള്‍ക്ക് നേരെ ശക്തമായ അക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച ഡെന്മാര്‍ക്ക് ഉടമസ്ഥതയിലുള്ള കപ്പിന് നേരെ ഹൂതി ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് യുഎസ് മേഖലയില്‍ യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ അക്രമണം നിര്‍ത്തുന്നത് വരെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ അക്രമണം തുടരുമെന്നാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

Next Article