വിജയം അവകാശപ്പെട്ട് ഇരുപക്ഷവും തെരുവിൽ, അമേരിക്കയിൽ പലയിടത്തും പ്രതിഷേധം, ഏറ്റുമുട്ടൽ

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (13:10 IST)
അമേരിക്കയിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ അനിശ്‌ചിതത്വം നിലനിൽക്കെ പല അമേരിക്കൻ പ്രദേശങ്ങളിലും സംഘർഷം. പോളിങ് സമയത്തിന് ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അനുകൂലികൾ തെരുവിലിറങ്ങിയപ്പോൾ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ബൈഡൻ അനുകൂലികളും തെരുവിലാണ്.
 
ബോസ്റ്റണിലും മിനിയാപോളിസിലും ഡെമോക്രാറ്റ് അനുകൂലികളും ഡെട്രോയിറ്റിൽ റിപബ്ലിക്കൻ അനുകൂലുകളും പ്രതിഷേധം നടത്തി. ലാസ്‌വേഗാസിൽ ട്രംപ് ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി.അതേസമയം വോട്ടെണ്ണലിൽ ലീഡ് നില തുടരുന്ന ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു.അമേരിക്കയിൽ പലയിടത്തും ഇരുപക്ഷവും തമ്മിലുള്ള സംഘർഷം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article