ശക്തമായ ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷപ്രവര്‍ത്തനത്തിനെത്തിയ യുഎസ് ഹെലികോപ്റ്റര്‍ കാണാതായി. ആറ് അമേരിക്കന്‍ സൈനികരും രണ്ട് നേപ്പാളികളുമുള്‍പ്പെടെ എട്ടു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം; നേപ്പാളിലും ഉത്തരേന്ത്യയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുകയാണ്. നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 68 ആയി. ഉത്തരേന്ത്യയില്‍ 17 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങികിടക്കാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആയിരത്തി മുന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ അഞ്ഞൂറ് കവിയുമെന്നാണ് നേപ്പോള്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ശക്തമായ മണ്ണിടിച്ചൽ റിപ്പോർട്ട് ചെയ്തു.