മരണം എങ്ങനെ വേണമെങ്കിലും സംഭവിക്കാം; കിം ജോങ് ഉന്‍ കൊല്ലപ്പെടുമോ ? - ചര്‍ച്ചകളും പദ്ധതികളും സജീവം!

Webdunia
തിങ്കള്‍, 9 ജനുവരി 2017 (18:07 IST)
ലോകസമാധാനത്തിന് വെല്ലുവിളിയായി തീര്‍ന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും പദ്ധതികളൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നടത്തുന്ന ആയുധപരീക്ഷണങ്ങളും ആണവായുധം ഉപയോഗിക്കാന്‍ മടികാണിക്കുകയുമില്ലെന്ന ജോങിന്റെ ഭീഷണിയാണ് ഇരു രാജ്യങ്ങളെയും പ്രകോപിപ്പിച്ചത്.

ആണവായുധം ഉത്തരകൊറിയ ഉപയോഗിക്കാതിരിക്കാന്‍ കിം ജോങ് ഇല്ലാതാകണമെന്നാണ് അമേരിക്ക ചിന്തിക്കുന്നത്. യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം സൌത്ത് കൊറിയയുമാണ് ഉത്തരകൊറിയന്‍ ഏകാധിപതിയെ വധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സൌത്ത് കൊറിയ നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്ക സഹായം ചെയ്യും.

ഉത്തര കൊറിയന്‍ സര്‍ക്കാരിനെ താഴെയിറക്കിയശേഷം കിം ജോങിനെ വധിക്കാനാണ് തീരുമാനം. ഇതിനായി സൌത്ത് കൊറിയന്‍ മിലിട്ടറി ഒരു സ്‌പെഷ്യല്‍ ടീമിനെ യുഎസ് മിലിട്ടറിയുമായി ചേര്‍ന്ന് ഈ വര്‍ഷം അവസാനം സജ്ജമാക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന സൌത്ത് കൊറിയന്‍ ഒഫീഷ്യല്‍ ന്യൂസ് ഏജന്‍‌സിയോട് വ്യക്തമാക്കിയത്.

ഉത്തരകൊറിയയുടെ വാര്‍ടൈംകമാന്‍‌ഡ് സ്‌ട്രക്‍ചറിനെ ഇല്ലാതാക്കാന്‍ ഒരു സ്‌പെഷ്യല്‍ ബ്രിഗേഡിനെ തയാറാക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി ഹാന്‍ മിന്‍- കു വ്യക്തമാക്കിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്.

അതേസമയം, ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ ഏതു സമയത്തും വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.
വിക്ഷേപണ സമയവും സ്ഥലവും ഭരണാധികായി കിം ജോങ് ഉന്‍ തീരുമാനിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.
Next Article