ലെഗ്ഗിങ്​സ്​ ധരിച്ച പെൺകുട്ടികളെ വിലക്കി; യുനൈറ്റഡ്​ എയർലൈൻസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (15:27 IST)
ലെഗ്ഗിങ്സ് ധരിച്ചെത്തിയ പെൺകുട്ടികളെ  വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയ യുനൈറ്റഡ് എയർലൈൻസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. ഞായറാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്. ഡെൻവറിൽ നിന്നും മിനെപൊളിസിലേക്കുള്ള യുനൈറ്റഡ് എയർലൈസ് വിമാനത്തിലാണ്  ലെഗ്ഗിങ്സ് ധരിച്ചെന്ന ആരോപണം ഉന്നയിച്ച് പെണ്‍കുട്ടികളെ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്നും വിലക്കിയത്.
 
എന്നാല്‍ ലെഗ്ഗിങ്സ് മാറ്റുകയോ അതിനു മുകളിൽ മറ്റ് വസ്ത്രം ധരിക്കുകയോ ചെയ്‌താല്‍ യാത്ര അനുവദിക്കാംമെന്നും വിമാന അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നുപെൺകുട്ടികൾ വസ്ത്രം മാറ്റിയിരുന്നു. എന്നാൽ വസ്ത്രം മാറ്റാൻ തയാറാകാതിരുന്ന 10 വയസുകാരി ഉൾപ്പെടെയുള്ള രണ്ടുപേരെ യാത്ര ചെയ്യുന്നത് അധികൃതർ വിലക്കി. 
 
ആക്റ്റിവിസ്റ്റ് ഷാനൻ വാട്സ് ട്വിറ്ററിലൂടെ വിഷയം ഉയർത്തിയതോടെയാണ് എയർലൈൻസിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നത്.
Next Article