ആകാശത്ത് പറക്കും തളിക, കേട്ടവര്‍ കേട്ടവര്‍ ഓടിയെത്തി ഇളിഭ്യരായി !

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (12:51 IST)
ചാനല്‍ പരിപാടിക്കായി ഷൂട്ടിംഗ് നടക്കുന്നതിനിടെ ആകാശത്ത് പറക്കും തളിക കണ്ടെത്തി. പെറുവിലെ ലിമയിലാണ് പര്‍പ്പിള്‍ നിറത്തിലുള്ള പറക്കും തളിക കണ്ടെത്തിയത്. ചാനല്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ക്യാമറയില്‍ പറക്കും തളികയെന്ന അവകാശപ്പെടുന്ന വസ്തുവിന്‍റെ ദൃശ്യം തെളിഞ്ഞത്. ഒരു നിര്‍മ്മാണ മേഖലയ്ക്ക് സമീപം ആകാശത്ത് വട്ടം ചുറ്റുന്ന തരത്തിലാണ് ഇതിനെ കണ്ടത്.
 
അതേസമയം ഇത് നിര്‍മ്മാണ മേഖല നിരീക്ഷിക്കാനുപയോഗിച്ച് ഡ്രോണുകളോ, അല്ലെങ്കില്‍ പ്ലസ്റ്റിക് ബാഗ് ആകാശത്ത് പറന്നുനടന്നതോ ആയിരിക്കാം എന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഇത് പറക്കും തളിക തന്നെയെന്ന വാദത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍. ക്യാമറയില്‍ പതിഞ്ഞ വസ്തുവിന്റെ വേഗതയും ആകൃതിയും കണക്കിലെടുത്താണ് ചാനല്‍ പ്രവര്‍ത്തകര്‍ ഇത്തരൊമരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഏതായാലും പറക്കും തളികകളെ കുറിച്ച് പഠനം നടത്തുന്ന ചാപ്റ്റര്‍ ഓഫ് മ്യൂച്വല്‍ യുഎഫ്ഒ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.