റഷ്യന്‍ ഉന്നതര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തി

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (18:20 IST)
ഉക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ ഉപപ്രധാനമന്ത്രിയടക്കം 15 ഉന്നതര്‍ക്കുകൂടി യൂറോപ്യന്‍ യൂണിയന്‍ ശക്തമായ ഉപരോധമേര്‍പ്പെടുത്തി.

ദിമിത്രി കൊസാക്ക്, സൈനിക മേധാവി വലേരി ജെറാസിമോവ്, കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് പുതിയ നടപടി. ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും, വിസ നല്‍കാതിരിക്കാനും തീരുമാനിച്ചു.