ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു, അക്കൗണ്ട് എന്നെന്നേയ്ക്കുമായി നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

Webdunia
വ്യാഴം, 7 ജനുവരി 2021 (08:28 IST)
വാഷിങ്ടൺ: യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലേയ്ക്ക് ട്രംപ് അനുകൂലികൾ കടന്നുകയറിയതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് 12 മണിക്കൂർ നേരത്തേയ്ക്ക് അക്കൗണ്ട് മരവിപ്പിച്ചത്. നിയമങ്ങൾ തുടർന്നും ലംഘിച്ചാൽ അക്കൗണ്ട് എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിനെതിരെ നടപടിയുമായി ഗൂഗിളും ഫെയ്സ്ബുക്കും രംഗത്തെത്തി. 
 
ട്രംപ് ക്യാപിറ്റോൾ മന്ദിരത്തിൽ അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുന്നതിന്റെ വീഡിയോ യുട്യൂബും ഫെയ്സ്ബുക്കും നീക്കം ചെയ്തു. പ്രതിഷേധക്കാരോട് വീടുകളിലേയ്ക്ക് മടങ്ങിപ്പോകാൻ പറയുന്നതിനിടെ തെരഞ്ഞെടുപ്പിൽ ക്രിത്രിമം നടന്നതായി ട്രം‌പ് ആവർത്തിയ്ക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി വഷളാക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഫെയ്സ്ബുക്ക് വീഡിയോ നീക്കം ചെയ്തത്. അതേസമയം ക്യാപിറ്റോൾ മന്ദിരത്തിൽ അതികമിച്ചുകയറുന്നതിനിടെ യുവതി വെടിയേറ്റ് മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article