ട്വിറ്റര്‍ മേധാവിക്കും ജീവനക്കാര്‍ക്കും വീണ്ടും വധഭീഷണി ഉയര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ രംഗത്ത്. ഭീകരരുടെ അക്കൗണ്ടുകള്‍ നീക്കംചെയ്ത നടപടിയാണ് ഐഎസിഒനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ജസ്റ്റ് പേസ്റ്റ് ഇറ്റ് എന്ന വെബ്‌സൈറ്റിലൂടെ ഭീകര സംഘടന വധഭീഷണി മുഴക്കുകയായിരുന്നു.
'ഞങ്ങള്‍ക്കെതിരെയുള്ള നിങ്ങളുടെ യുദ്ധം നിങ്ങള്‍ക്ക് മേല്‍തന്നെ പതിക്കും. പലതവണ നിങ്ങള്‍ ഞങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വീണ്ടും വീണ്ടും തിരിച്ചുവരാനുള്ള ശ്രമം ഞങ്ങള്‍ നടത്തി. എന്നിട്ടും നിങ്ങള്‍ ഞങ്ങളെ നിരോധിക്കുകയാണ്. ഇനിയിത് തുടര്‍ന്നാല്‍ നിങ്ങളുടെ ജീവന്‍ ഞങ്ങള്‍ കവരും.' ഇതായിരുന്നു സന്ദേശം. ഭീഷണി നടത്തിയതായി ട്വിറ്റര്‍ മേധാവികളില്‍ ഒരാളായ ജാക്ക് ഡോര്‍സെ സ്ഥിരീകരിച്ചു.
കഴിഞ്ഞവര്‍ഷവും സമാനമായ ഭീഷണി ഐഎസ് മുഴക്കിയിരുന്നു. അന്ന് ജീവനക്കാരേയാണ് ഐഎസ് ഉന്നമിട്ടിരുന്നതെന്ന് മാത്രം. എന്നാല്‍ ട്വിറ്ററിലൂടെ ഭീകരവാദം പ്രചരിപ്പിക്കുന്നത് പൊറുക്കാന്‍ കഴിയില്ലെന്നും നല്ല സന്ദേശങ്ങള്‍ കൈമാറുകയാണ് ട്വിറ്ററിന്റെ ലക്ഷ്യമെന്നും പറഞ്ഞ ഭീഷ്ണിയോടുള്ള നിലപാട് മേധാവികള്‍ വ്യക്തമാക്കി.