തുർക്കിയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ശ്രമിക്കണം, തുർക്കി ജനതയ്ക്ക് പിന്തുണയുമായി ഒബാമ

Webdunia
ശനി, 16 ജൂലൈ 2016 (07:55 IST)
ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട തുർക്കി സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. തുർക്കിയിൽ ഭരണം പിടിച്ചെടുത്തതായി സൈന്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഒബാമ. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാരുമായി തുർക്കി വിഷയത്തിൽ ഒബാമ ചർച്ച നടത്തി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. 
 
ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തി. ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിക്കുകയായിരുന്നു. സൈന്യത്തിന്റെ അവകാശവാദം സത്യമാണെങ്കില്‍ മധ്യപൗരസ്ത്യ മേഖലയിലെ നിർണായകമായ രാഷ്ട്രീയ മാറ്റത്തിനായിരിക്കും ഇത് വഴിയൊരുക്കുക.
 
Next Article