പ്രോട്ടോകോൾ ലംഘിച്ച് അണികളെ കൈവീശിക്കാണിച്ച് ട്രംപിന്റെ കാർ യാത്ര; വിവാദം

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:46 IST)
വാഷിങ്ടന്‍: കോവിഡ് സ്ഥിരീകരിച്ച ട്രംപ് പ്രോട്ടോക്കോള്‍ ലംഘിച്ച് കാറിൽ യാത്ര ചെയ്തത് വലിയ വിവാദത്തിൽ. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ട്രംപ് അണികളെ കാണുന്നതിനായി ആശുപത്രിയ്ക്ക് മുന്നിലൂടെ കാറിക് സഞ്ചരിയ്ക്കുകയായിരുന്നു. കാറിൽ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു എന്നതാണ് ഗൗരവകരമായ കാര്യം. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍നിന്ന് ബുള്ളറ്റ്പ്രൂഫ് കാറില്‍ മാസ്‌ക് ധരിച്ച്‌ യാത്ര ചെയ്ത് ട്രംപ് അണികൾക്ക് കൈവീശിക്കാണിയ്ക്കുകയായിരുന്നു.
 
എന്നാൽ അണികളെ ആവേശം കൊള്ളിയ്ക്കാനുള്ള ഒരു ചെറു യാത്ര മാത്രമായിരുന്നു ഉതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ട്രംപിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. രോഗത്തെ നിസാരവൽക്കരിയ്ക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് എന്ന് ആരോഗ്യ വിദഗ്ധർ വിമർശനം ഉന്നയിച്ചു. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു എന്നാണ് ട്രംപിന്റെ മറുപടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article