ചൈനയ്ക്ക് ആശങ്ക: ഇന്ത്യയും ബംഗ്ലാദേശും സംയുക്ത നാവികാഭ്യാസം നടത്തി

ശ്രീനു എസ്
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:40 IST)
ഇന്ത്യയും ബംഗ്ലാദേശും സംയുക്ത നാവികാഭ്യാസം നടത്തി. നാവികാഭ്യാസം നടന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചായിരുന്നു. നേരത്തേ റഷ്യയുമായും ജപ്പാനുമായും ഇന്ത്യ സമുദ്രത്തില്‍ നാവികാഭ്യാസം നടത്തിയിരുന്നു. സമുദ്ര മേഖലയില്‍ കണ്ണുനട്ടിരിക്കുന്ന ചൈനക്ക് ഇത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
 
ബംഗ്ലാദേശിന്റെ അബുബക്കര്‍ പ്രോട്ടോയ്, എംപിഎ നാവിക കപ്പലുകളും ഇന്ത്യയുടെ കില്‍താന്‍, ഖുക്രി എന്നീ നാവിക കപ്പലുകളുമാണ് സംയുക്ത ആഭ്യാസം നടത്തിയത്. ഇത് നാലാം തവണയാണ് ഇന്ത്യയും ബംഗ്ലാദേശും ഇത്തരത്തില്‍ നാവികാഭ്യാസം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article