ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; അട്ടിമറി ശ്രമ‌മെന്ന് ട്രംപ്

റെയ്‌നാ തോമസ്
വ്യാഴം, 19 ഡിസം‌ബര്‍ 2019 (08:13 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്.അധികാര ദുര്‍വിനിയോഗം,യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെതിരെ പ്രമേയം.
 
അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. അതേസമയം പ്രമേയം ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ പാസായാല്‍ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കുകയുള്ളൂ.
 
ജനപ്രതിനിധി സഭയില്‍ പാസായ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ശിക്ഷ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യാം. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ശിക്ഷ വിധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article