കൊവിഡിന് കാരണം വുഹാനിലെ പരീക്ഷണശാല: തെളിവുകൾ കൈയ്യിലുണ്ടെന്ന് ട്രംപ്

Webdunia
വെള്ളി, 1 മെയ് 2020 (10:57 IST)
അമേരിക്കയടക്കം ലോകത്തെ സകലരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരിയുടെ ഉത്ഭവം വുഹാനിലെ വൈറസ് പരീക്ഷണശാലയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് തെളിയിക്കുവാൻ ആവശ്യമായ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായുള്ള വ്യാപരയുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നൽകി.
 
വൈറസിന്റെ ഉറവിടം വുഹാനാണെന്ന് തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്താണ് തെളിവുകൾ എന്ന ചോദ്യത്തിന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന മറുപടിയാണ് ട്രംപ് നൽകിയത്.ചൈനയുമായുള്ള വ്യാപര ഉടമ്പടികളെ പറ്റിയുള്ള ചോദ്യത്തിന് ശക്തവും വ്യക്തവുമായ മറുപടി ഇക്കാര്യത്തിൽ ഉടൻ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു.ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും ട്രംപ് നൽകി.ഇത് ഇപ്പോൾ തന്നെ വഷളായി നിൽക്കുന്ന അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article