പ്രധാനമന്ത്രിയായ ശേഷം ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുകയാണ് ഇമ്രാന് ഖാൻ. രാത്രിയിൽ മരങ്ങൾ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ അവകാശവാദം. മിക്ക മരങ്ങളും രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു എന്നത് ശാസ്ത്രസത്യമാണ്. ഇതിനെയാണ് ഇമ്രാന്‍ നിസാരമായി തള്ളിക്കളയുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ ഇമ്രാൻ ഖാനെ ട്രോളി രംഗത്തുവന്നിട്ടുണ്ട്.
മരങ്ങളും മറ്റു ഹരിതസസ്യങ്ങളും പകൽസമയത്ത് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് കാർബോ ഹൈഡ്രേറ്റുകളാക്കി മാറ്റുകയും ഓക്സിജൻ പുറത്തേക്കുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ രാത്രിയിൽ മറ്റേത് ജീവിയെയുംപോലെ ഓക്സിജൻ വലിച്ചെടുത്ത് പകരം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്കു വിടുന്നത്.
ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്നാണ് ചില ട്വിറ്റര്‍ർ അക്കൗണ്ടുകള്‍ ചോദിക്കുന്നത്. എല്ലായിപ്പോഴത്തേയും പോലെ ഇമ്രാന്‍ ഖാനില്‍ നിന്ന് പുതിയത് ചിലത് പഠിക്കാനുണ്ടെന്ന് മറ്റൊരാള്‍ വീഡിയോ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നു.
There's something new to learn from Imran Khan as usual; trees