തുര്‍ക്കിയിലെ ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 157 മരണം

Webdunia
ബുധന്‍, 14 മെയ് 2014 (09:25 IST)
തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 157 പേര്‍ മരിച്ചു. 75 പേര്‍ക്കു പരുക്കേറ്റു. 200 ഓളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയിരിക്കുകയാണ്‌. 
 
മാനിസ പ്രവിശ്യയില്‍ ഒരു സ്വകാര്യവ്യക്‌തിയുടെ ഉടമസ്ഥതയിലുള്ള ഖാനിയിലാണ്‌ സ്ഫോടനം ഉണ്ടായത്‌. വൈദ്യുതി തകരാറിനെ തുടര്‍ന്നാണു സ്ഫോടനം ഉണ്ടായത്‌. ദുരന്തം സംഭവിക്കുമ്പോള്‍ അറുനൂറിനടുത്ത്‌ തൊഴിലാളികള്‍ ഖനിയില്‍ ഉണ്ടായിരുന്നു. 280 പേര്‍ രക്ഷപെട്ടതായാണ്‌ വിവരം.