ഏതു കുറ്റത്തിനും കുറ്റവാളി അറിയാതെ എന്തെങ്കിലും തെളിവ് അവശേഷിപ്പിച്ചുപോകാറുണ്ടെന്നാണ് വിശ്വാസം. ദൈവത്തിന്റെ വിരലടയാളമെന്നും മറ്റും കുറ്റന്വേഷകര്‍ ആ തെളിവുകളെ വിശേഷിപ്പിക്കാറുണ്ട്. ഇത്തരം തുമ്പുകളാണ് കുറ്റവാളികളെ പിടികൂടാന്‍ പലപ്പോഴും സഹായകമാകുക.
എന്നാല്‍ ലണ്ടണില്‍ ഒരു കള്ളന് വിനയായത് സ്വന്തം വെപ്പുപല്ലാണ്. പടിഞ്ഞാറണ്‍ യോര്‍ക്ക്‌ഷെയറിലായിരുന്നു സംഭവം. മോഷണം നടത്താനായി കയറിയ വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഐസ്ക്രീമും ബിയറും രുചിക്കുന്നതിനു വേണ്ടിയാണ് സ്റ്റാണ്‍ഫീല്‍ഡ് എന്ന കള്ളന്‍ തന്റെ വെപ്പുപല്ല് ഊരിവച്ചത്.
വയറുനിറയെ ഐസ്ക്രീമും ബിയറും വയറു നിറയെ അകത്താകി തിരികെ പോകുന്നതിനിടെ തന്റെ വെപ്പുപല്ല് തിരികെ എടുക്കുന്ന കാര്യം സ്റ്റാണ്‍ഫീല്‍ഡ് മറന്നു പോയി. മോഷണ സ്ഥലത്ത് പല്ലുകള്‍ കണ്ട കെട്ടിട ഉടമ വിവരം ഉടണ്‍ തന്നെ പൊലീസില്‍ അറിയിച്ചു. അവരെത്തി പല്ലു പരിശോധിച്ചു ഉടമയെ കണ്ടെത്താനായി ശ്രമം.
പല്ലിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് മോഷ്ടാവായ എന്ന മുപ്പത്തെട്ടുകാരനെ പൊക്കി അകത്താക്കി. ഇയാളുടെ വിചാരണ ആരംഭിച്ചു. സ്റ്റാണ്‍ഫീല്‍ഡ് മയക്കുമരുന്നിന്റെ അടിമയാണെന്ന് പൊലീസ് പറയുന്നു.