എണ്‍പതുകാരനായ ഹാജി കുളിച്ചിട്ടോ പല്ലു തേച്ചിട്ടോ അറുപത് വര്‍ഷമായി. പല്ലു തേച്ചിട്ടോ പ്രാഥമിക കൃത്യത്തിന് ശേഷം വെള്ളം ഉപയോഗിക്കുന്നതോ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ല. മലിനജലം നിറഞ്ഞു കിടക്കുന്നിടത്തും ചെളിയിലുമാണ് ഹാജി കഴിയുന്നതും ഉറങ്ങുന്നതും. ദിവസം ആറ് ലീറ്ററോളം വെള്ളം കുടിക്കുമെങ്കിലും ഭക്ഷണം എന്തെന്ന് അറിഞ്ഞാല്‍ ആര്‍ക്കും അറപ്പ് തോന്നും. ചത്തു ചീഞ്ഞ മൃഗങ്ങളുടെ മാംസം പച്ചയ്‌ക്കോ ചുട്ടോ ആണ് ഹാജി കഴിക്കുന്നത്. മുള്ളന്‍ പന്നിയുടെ ചീഞ്ഞ മാംസമാണ് ഏറ്റവും പ്രിയം.
ചെളിയില്‍ കിടക്കുന്ന തകരപ്പാത്രത്തിലാണ് വെള്ളം കുടിക്കുന്നത്. തണുപ്പ് അധികമാകുമ്പോള്‍ പുകവലിക്കണമെന്ന് തോന്നിയാല്‍ മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. മുടിയും താടിയും വളര്‍ന്നു കൂടുതല്‍ വൃത്തികേടായെന്ന് തോന്നിയാല്‍ മുടിക്കും താടിക്കും തീ കൊളുത്തും. കത്തിക്കുന്ന മുടി ആവശ്യമായ നീളത്തിലാകുമ്പോള്‍ കെടുത്തും.