എങ്ങനെയാണ് മതങ്ങളിലേക്ക് വിശ്വാസികൾ ഉണ്ടാക്കപ്പെടുന്നത്. ഒരു തലമുറയെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ. അവിടെയാണ് ബ്രെയിൻവാഷിംഗ് എന്ന മനഃശാസ്ത്രവിദ്യ വിജയം കാണുന്നത്. എന്തുകൊണ്ട് എല്ലാ മതങ്ങളിലും സംഗീതത്തിന് വലിയ പ്രാധാന്യം വരുന്നു എന്ന ചോദ്യത്തിനുകൂടിയുള്ള ഉത്തരമാണിത്. ആളുകളെ വൈകാരികമായി അടുപ്പിച്ച് നിർത്താൻ സംഗീതത്തോളം വലിയ ഒരു മാർഗം ഇല്ല.
ഈ വാർത്ത വിദേശത്തുനിന്നാണെങ്കിൽ ഇന്ത്യയിൽ നിന്നും സമാനമായ വാർത്തകൾ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. സ്ത്രീകളെ മാനസികമായി അടിമപ്പെടുത്തി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന കള്ള സന്യാസിമാരും ആൾദൈവങ്ങളും ഈ രാജ്യത്ത് വളർന്നു വരികയാണ് എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ട കാര്യമാണ്. കേരളത്തിൽ പോലും ഇത്തരം സംഭവം ഉണ്ടായി പ്രയപൂർത്തിയാവാത്ത മകളെ ആത്മീയതയുടെ പേരിൽ ഒരു ഉസ്താദിന് വിഹാഹം ചെയ്തു നൽകാൻ ഒരമ്മ തയ്യാറായി എന്നതിൽ നമ്മൾ ലജ്ജിക്കണം.