തായ്‌ലന്‍ഡില്‍ സൈന്യം ഭരണം ഏറ്റെടുത്തു

Webdunia
വെള്ളി, 23 മെയ് 2014 (12:46 IST)
പട്ടാളം അധികാരം പിടിച്ചെടുത്ത തായ്‌ലന്‍ഡില്‍ രാജ്യത്തിന്റെ നിയന്ത്രണം  ഏറ്റെടുക്കുന്ന പ്രസ്താവനയില്‍ ജനറല്‍ പ്രയുത് ചാന്‍ ഓച ഒപ്പുവെച്ചു. നിലവിലെ സാഹചര്യം ഒരു സൈനിക അട്ടിമറിയല്ലെന്നും സമാധാനം പിടിച്ചെടുക്കാനാണ് ശ്രമം എന്ന് സൈന്യം പറഞ്ഞിരുന്നെങ്കിലും രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ വ്യാപകമാണ്.

1914ല്‍ നിലവില്‍ വന്ന ഒരു നിയമ പ്രകാരം പ്രതിസന്ധി ഘട്ടങ്ങളില്‍ സൈനിക ഇടപെടല്‍ അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനിക തലവന്‍ പ്രയുത് ചാന്‍ ഓച സൈനിക വിളംബരത്തില്‍ ഒപ്പുവെച്ചത്.

രാജ്യത്തെ 2500 റേഡിയോ നിലയങ്ങളെയും 14ഓളം ടിവി നിലയങ്ങളെയുമാണ് വിലക്കിയിരിക്കുകയാണ്. 1932ലെ രാജവാഴ്ചയുടെ അന്ത്യത്തിനുശേഷം വിജയകരമായ പന്ത്രണ്ടാമത്തെ സൈനിക അട്ടിമറിക്കാണ് തായ്‌ലന്‍ഡില്‍ നടക്കുന്നത്.