തായ്‌ലാന്‍ഡില്‍ ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് സൈനിക ഭരണകൂടം

Webdunia
ശനി, 31 മെയ് 2014 (12:16 IST)
തായ്‌ലാന്‍ഡില്‍ ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് സൈനിക ഭരണകൂടം. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുരുങ്ങിയത് ഒന്നരവര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് തായ്ലന്‍ഡ് സേനാ മേധാവി ജനറല്‍ പ്രയുത് ചാന്‍ ഓച പറഞ്ഞു.
 
പ്രതിഷേധവും അക്രമവും അവസാനിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. രാഷ്ട്രീയ അസ്ഥിരത മറയാക്കി ഈ മാസം 22നാണ് സൈന്യം തായ്ലന്‍ഡില്‍ ഭരണം പിടിച്ചെടുത്തത്.