20 സ്‌ത്രീകളില്‍ 26 മക്കള്‍ പക്ഷേ നയ പൈസ ചിലവില്ല

ബുധന്‍, 19 നവം‌ബര്‍ 2014 (16:54 IST)
ടെറി ടര്‍ണേജ്‌ എന്ന അന്‍പതുകാരന് 20 സ്‌ത്രീകളില്‍ നിന്നുള്ളത് 26 മക്കള്‍. എന്നാല്‍ ഈ കുട്ടികളുടെ ചെലവിന് ഈ മാന്യന്‍ ഒരു ചില്ലി കാശു പോലും ചിലവാക്കുന്നില്ലെന്നുള്ളതാണ് അതിലേറെ വിചിത്രം.

കുട്ടികള്‍ക്ക്‌ ചെലവിനുകൊടുക്കാത്ത കേസില്‍ കോടതിയില്‍ പലതവണ കയറിയിറങ്ങിയിട്ടുളളയാളാണ്‌ ഇയാള്‍. അടുത്തിടെ അര്‍ക്കന്‍സാസില്‍ നിന്നുളള ഒരു രണ്ടുവസ്സുളള കുഞ്ഞിന്‌ ചെലവിനു കൊടുക്കണമെന്ന കേസില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ രിദ്രനാണെന്നും കുട്ടിക്കു ചെലവിനുകൊടുക്കാന്‍ നിവൃത്തിയില്ലെന്നുമാണ്‌ കോടതിയെ ഇയാള്‍ അറിയിച്ചത്‌.

ചെലവിനുകൊടുക്കാത്തതിനാല്‍ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍ അതിനാല്‍ ഇയാളുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.എന്നാല്‍ ഇയാള്‍ ദരിദ്രനാണെന്നുള്ള വാദം കുട്ടികളുടെ അമ്മമാര്‍ വിശ്വസിക്കുന്നില്ല. ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഇയാള്‍ പണക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക