പാകിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ വെടിവെച്ച തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി പാക് സൈന്യം. പാക് സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വടക്കന്‍ വസീരിസ്‌ഥാനില്‍ നിന്നാണ് ഇയാള്‍ അറസ്‌റ്റിലായത്. ഇയാള്‍ക്കൊപ്പം തീവ്രവാദി സംഘത്തിലെ പത്ത് പേര്‍ കൂടി അറസ്‌റ്റിലായതായി സൈന്യം അറിയിച്ചു.
പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്‌തമായി നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. മലാലയ്‌ക്ക് വെടിയേറ്റ് രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തില്‍ ഉത്തരവാദികളായ തീവ്രവാദികള്‍ പിടിയിലാകുന്നത്.
2012 ഒക്‌ടോബര്‍ 9നാണ് മലാലയ്‌ക്ക് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് മടങ്ങുന്ന വഴി താലീബാന്‍ തീവ്രവാദികള്‍ ബസ് തടഞ്ഞ് മലാലയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് ചികില്‍സയിലായിരുന്ന മലാലയെ പിന്നീട് വിദഗ്‌ധ ചികില്‍സയ്‌ക്കായി ബ്രിട്ടനിലേക്ക് മാറ്റുകയായിരുന്നു.