കെനിയയില്‍ തീവ്രവാദി ആക്രമണം; 28 മരണം

Webdunia
ശനി, 22 നവം‌ബര്‍ 2014 (16:24 IST)
കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോകുകയായിരുന്ന ബസ് തീവ്രവാദികള്‍ ആക്രമിച്ചു. ആക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ അതിര്‍ത്തിക്ക് സമീപം മന്തേരയില്‍ വച്ചായിരുന്നു ആക്രമണം. സൊമാലിയന്‍ തീവ്രവാദ ഗ്രൂപ്പായ അല്‍-ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
 
2011 മുതലാണ് സൊമാലിയ ആസ്ഥാനമായുള്ള അല്‍-ഷബാബ് ഗ്രൂപ്പ് കെനിയയ്ക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്താനാരംഭിച്ചത്. സൊമാലിയയിലെ തീവ്രവാദികള്‍ക്കെതിരെ പൊരുതുന്നതിനായി കെനിയ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. 
 
ഇന്നു പുലര്‍ച്ചെയാണ് തീവ്രവാദികള്‍ ബസ് ആക്രമിച്ചതെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ബസില്‍ 60 യാത്രാക്കാരാണുണ്ടായിരുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.