ഭീകരാക്രമണങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ യു എസ് പൌരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ്. യു എസ് സര്‍ക്കാര്‍ ആണ് ലോകമെങ്ങുമുള്ള യു എസ് പൌരന്മാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി 24 വരെ മുന്നറിയിപ്പിന് കാലാവധിയുള്ളതായും സര്‍ക്കാര്‍ അറിയിച്ചു.
ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്‍, അല്‍-ക്വയ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം ഫ്രാന്‍സ്, റഷ്യ, മാലി എന്നീ രാജ്യങ്ങളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു.
ഭീകരാക്രമണങ്ങള്‍ യു എസ് പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.